ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി.ഡി.പി. വളർച്ച നിരക്ക് താഴേക്കെന്ന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ ജിഡിപിയില്‍ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്, 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി. പ്രതിദിന മരണനിരക്ക് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി, തുടങ്ങിയ വിമര്‍ശനങ്ങളാണ് കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
‘കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധഗർത്തത്തിലേക്ക് വീണിരിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എല്ലാം നല്ലതാണ്’.- രാഹുല്‍ ട്വീറ്റ് ചെയ്തു.
Post Your Comments