Latest NewsNews

മയക്കുമരുന്ന് കേസ്: മൂത്രത്തിൽ വെള്ളം ചേർത്ത് നൽകി രാ​ഗിണി; നടിയുടെ നാട്യങ്ങൾ കയ്യോടെ പിടികൂടി ഡോക്ട‌ർമാ‌ർ

ബം​ഗളൂരു: മയക്കുമരുന്ന് കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കേസിൽ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്തു നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.

എന്നാൽ രാഗിണിയുടെ ഈ പ്രവർത്തി ഡോക്ടർ‍മാർ കെെയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു. നടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് വളരെ നാണക്കേട് ഉണ്ടാക്കുന്ന പ്രവർത്തിയെന്നാണ് ഒരു അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വന്നത് രാഗിണി ദ്വിവേദിയുടെ അറസ്റ്റോടെയാണ് . ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ​ഗൽറാണിയെയും പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button