COVID 19Latest NewsIndia

ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗ് വെന്റിലേറ്ററില്‍

രഘുവന്‍ഷ് കഴിഞ്ഞ ദിവസമാണ് ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ചത്.

പട്‌ന: മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് രഘുവന്‍ഷിന്റെ നില വഷളായതെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്നം രഘുവന്‍ഷിന്റെ അടുത്ത അനുയായികള്‍ പറഞ്ഞു. അതേസമയം, രഘുവന്‍ഷ് കഴിഞ്ഞ ദിവസമാണ് ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ചത്.

വ്യാഴാഴ്ചയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖാപിച്ചത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് തുറന്ന കത്തെഴുതിയിരുന്നു. മാഫിയ തലവനും രാഷട്രീയക്കാരനുമായ രമാ സിംഗിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് രഘുവന്‍ഷ് ആര്‍ജെഡി വിടാന്‍ കാരണമായത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് രഘുവന്‍ഷ് എഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ കാ​ബൂ​ളി​ൽ​നി​ന്ന്​ ബു​ദ്ധന്റെ ഭി​ക്ഷാ​പാ​ത്രം തി​രി​കെ എ​ത്തി​ക്കാ​നും, താ​ൻ​ ദീ​ർ​ഘ​കാ​ലം നി​യ​മ​സ​ഭാം​ഗ​മായി​രു​ന്ന പൗ​രാ​ണി​ക ന​ഗ​ര​മാ​യ വൈ​ശാ​ലി​യി​ൽ എ​ല്ലാ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്നും ഫേസ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത ക​ത്തി​ൽ ര​ഘു​വ​ൻ​ഷ്​ പ്ര​സാ​ദ്​ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ലാലുപ്രസാദിന്റെ എതിരാളിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ശിവജി മഹാരാജില്‍ നിന്ന് വാള്‍ ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നില്‍ക്കുന്ന ഉദ്ധവ് താക്കറെയും

ഇത് നിരവധി അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം തന്നെ സിംഗിനോട് പാര്‍ട്ടി വടരുതെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് തിരിച്ച്‌ കത്തയച്ചിരുന്നു. മൂന്ന് പതിറ്റാണ്ടായി പാര്‍ട്ടിയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച സിംഗ് പാര്‍ട്ടി വിടരുതെന്നും സുഹൃത്തായ ലാലു പ്രസാദ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button