ന്യൂ ഡൽഹി : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസ് ക്രൈംബ്രാഞ്ച് നീതിയുക്തമായാണ് അന്വേഷിച്ചതെന്നും അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹർജിയിൽ സർക്കാർ അറിയിച്ചു. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമീപിച്ചത്.
Also read : ‘നമ്പർ വൺ കേരളം, നമ്പർ വൺ കൊച്ചാപ്പ’; ജലീലിനെതിരെ കടുത്ത പരിഹാസവുമായി ജയശങ്കർ
കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും നേരത്തെ ശരിവെച്ചിരുന്നു. ഇതേ തുടർന്ന് കേസ് രേഖകള്‍ ആവശ്യപ്പെട്ടു ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും നാല് തവണ സിബിഐ കത്ത് നല്‍കിയെങ്കിലും കേസ് ഡയറിയോ രേഖകളൊ പോലീസ് നല്‍കിയില്ല. കേസ് സിബിഐ അന്വേഷണത്തിന് വിടാതിരിക്കാൻ സുപ്രീംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാര്‍ക്ക് അടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്.
Post Your Comments