COVID 19Latest NewsNews

ഒഡീഷ വനിതാ ശിശുവികസന വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ് സ്ഥിരീകരിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ വനിതാ ശിശുവികസന, മിഷൻ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇപ്പോൾ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനുമായി ഇടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നു’ – സാഹു ട്വീറ്റ് ചെയ്തു.

ഒഡീഷയിൽ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് തുക്കുനി സാഹു. ജ്യോതിപ്രകാശ് പാണി​ഗ്രഹി, സുശാന്ത സിം​ഗ്, അരുൺകുമാർ സാഹു,പദ്മിനി ദിയാൻ എന്നീ മന്ത്രിമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധ ​രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയിൽ 3996 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button