ഭുവനേശ്വർ: ഒഡീഷയിലെ വനിതാ ശിശുവികസന, മിഷൻ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇപ്പോൾ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനുമായി ഇടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നു’ – സാഹു ട്വീറ്റ് ചെയ്തു.
ഒഡീഷയിൽ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് തുക്കുനി സാഹു. ജ്യോതിപ്രകാശ് പാണിഗ്രഹി, സുശാന്ത സിംഗ്, അരുൺകുമാർ സാഹു,പദ്മിനി ദിയാൻ എന്നീ മന്ത്രിമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയിൽ 3996 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്.
Post Your Comments