തെന്നിന്ത്യയിലെ പ്രശസ്തയായ താരമാണ് നമിത. വമ്പൻ ഹിറ്റായി മാറിയ മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ നമിത മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
സുഹൃത്തായ വീരേന്ദ്ര ചൗധരിയെ 2017 നവംബറിലായിരുന്നു തിരുപതിയില്‍ വച്ച് നമിത വിവാഹം ചെയ്തത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
കൂടാതെ തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും താരം സൂചിപ്പിച്ചു. ” ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്സ്’.. – എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും കുറിപ്പും ആരാധകർ ആഘോഷമാക്കുകയാണ്.
Post Your Comments