Latest NewsUAENewsGulf

ഓൺലൈൻ പരസ്യം കണ്ട് മസാജിംഗിന് പോയ യുവാവിന് മസാജിങ് കഴിഞ്ഞപ്പോൾ സകലതും നഷ്ടമായി

ദുബായ്: പരസ്യത്തിൽ ആകൃഷ്ടനായി മസാജിന് പോയ യുവാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ദുബായിൽ വിചാരണ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മസാജ് ചെയ്യാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയ തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡുകളും പണവും കൊള്ളയടിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്.

മസാജിംഗിനായി എത്തിയ ആളുടെ പഴ്സിലുണ്ടായിരുന്ന ക്രെഡിറ്റ് കാർഡിന് പുറമേ 500 ദിർഹവും തട്ടിയിരുന്നു. ശരീര വേദന അനുഭവപ്പെട്ടതോടെ ഇന്റർനെറ്റിൽ കണ്ട ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നുവെന്നാണ് തട്ടിപ്പിന് ഇരയായ യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ തനിക്ക് പാം ജുമൈറയിലെ അഡ്രസാണ് ലഭിച്ചതെന്നും സ്ഥലത്തെത്തിയതോടെ നാല് പുരുഷന്മാർ ചേർന്ന് ഫോൺ പിടിച്ച് വാങ്ങിയ ശേഷം തന്നെ മർദ്ദിച്ചെന്നും പഴ്സ് നൽകാൻ തയ്യാറാവാത്തതോടെ കുടുതൽ പേർ സ്ഥലത്തെത്തിയ ശേഷം സംഘം പഴ്സ് കൈക്കലാക്കിയെന്നും പരാതിക്കാരൻ പറയുന്നു.

shortlink

Post Your Comments


Back to top button