Latest NewsNews

ലോക്ഡൗണില്‍ ജോലി പോയി; ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ച് ഹരിപ്പാട് സ്വദേശി

ന്യൂഡൽഹി: ലോക്ഡൗണില്‍ ജോലി നഷ്ടമായതിൽ മനംനൊന്ത് ഡൽഹിയിൽ മലയാളി യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.

ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന വൈശാഖ്, ലോക്ഡൗണിൽ ഹോട്ടല്‍ അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ജോലി ലഭിച്ചെന്ന് വീട്ടിൽ പറഞ്ഞാണ് കഴിഞ്ഞ മൂന്നാം തിയതി ഡൽഹിയിലേക്ക് മടങ്ങുന്നത്.

എന്നാൽ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും ഇയാൾ വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫോട്ടോ ഉള്‍പ്പെടെ നല്‍കി അന്വേഷിച്ചിരുന്നു. മുഖം തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ യുവാവ് മുറിയെടുത്തതായി അറിയിച്ചു. പക്ഷെ ആ ദിവസം യുവാവ് മുറിതുറന്നിരുന്നില്ല എന്നും അറിയാൻ കഴിഞ്ഞു. പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുപ്പത്തിലെ അമ്മ നഷ്‌ടമായ വൈശാഖിന്റെ അച്ഛൻ ഭിന്നശേഷിക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button