തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാൻ ദേശീയ തലത്തിലുള്ള പിആർ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് നീക്കം. ഏജൻസിയെ തിരഞ്ഞെടുക്കാൻ പിആർഡി സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറും ഐടി, കിഫ്ബി പ്രതിനിധികൾ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു.
Read also: ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്
കണ്ടന്റുകളുടെ നിർമാണം, രൂപകൽപന, ഡിജിറ്റൽ പ്രമോഷൻ എന്നിവയാണ് ഏജൻസിയുടെ ചുമതല. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ 4 മാസത്തേക്കു മാത്രം 28.37 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പരിപാലിക്കാൻ സർക്കാർ ചെലവിട്ടത്. ഏജൻസിയെക്കൂടി നിയോഗിക്കുന്നതോടെ ചെലവു വീണ്ടും ഉയരും. പുതിയ ഏജൻസിക്ക് നൽകുന്ന പ്രതിഫലം പിന്നീട് തീരുമാനിക്കും.
Post Your Comments