CinemaLatest NewsNewsEntertainmentHollywood

പ്രശസ്ത ഹോളിവുഡ് നടി ഡയാന റിഗ് അന്തരിച്ചു; ഓർമ്മയായി മാറിയത് ഗെയിം ഓഫ് ത്രോൺസിലെ ഒലേന ടൈറൽ

രഹസ്യ ഏജന്റായ 'എമ്മ പീല്‍' എന്ന കഥാപാത്രത്തിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്

പ്രശസ്ത ഹോളിവുഡ് നടി ഒലേന ടൈറൽ അന്തരിച്ചു, സൂപ്പർ ഹിറ്റായി ഗെയിം ഓഫ് ത്രോണ്‍സ്’ ടിവി പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ താരമാണ് ഡയാന. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ചലച്ചിത്രതാരമായ ഡയാന റിഗ് അന്തരിച്ചത്. 82 വയസ്സായിരുന്നു.

നടി ഡയാനയുടെ മകളായ റേച്ചല്‍ സ്റ്റിര്‍ലിംഗ് ആണ് മരണ വിവരം സമൂഹമാധ്യമങ്ങള്‍ വഴി പുറംലോകവുമായി പങ്കുവച്ചത്. നാടകരംഗത്തും മികവു തെളിയിച്ച ഡയാന, 1960 കളില്‍ ‘ദി അവഞ്ചേഴ്സ്’ ടിവി പരമ്പരയിലെ രഹസ്യ ഏജന്റായ ‘എമ്മ പീല്‍’ എന്ന കഥാപാത്രത്തിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇതിലൂടെ അവർക്ക് ലഭിച്ചത്.

എന്നാൽ പിന്നീട് 1959ല്‍ റോയല്‍ ഷേക്സ്പിയര്‍ കമ്ബനിയിലൂടെ അരങ്ങിലെത്തിയ നടിയുടെ കിങ് ലിയറിലെ കോര്‍ഡീലിയയുടെ വേഷം കയ്യടി നേടി. ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓണ്‍ ഹര്‍ മെജസ്റ്റി സീക്രട്ട് സര്‍വീസ്’ എന്ന ചിത്രത്തില്‍ ബോണ്ട് ഗേള്‍ ട്രേസി ഡി വിസെന്‍സോ ആയി വേഷമിട്ടു. ബാഫ്ത, എമ്മി പുരസ്കാരങ്ങള്‍ ഡയാന സ്വന്തമാക്കിയിട്ടുണ്ട് ഒലേന

shortlink

Post Your Comments


Back to top button