മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പേര് ഉപയോഗിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. തെക്കന്‍ കൊല്‍ക്കത്ത പ്രദേശത്തെ ടോളിഗഞ്ചിലെ താമസക്കാരനായ പാലാഷ് ബോസിനെയാണ് വ്യാഴാഴ്ച രാത്രി മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഐപി വിലാസം ട്രാക്കുചെയ്ത ശേഷമാണ് മുംബൈ പോലീസ് പലാഷിനെ അറസ്റ്റ് ചെയ്തത്.
മുംബൈയോടും പോലീസ് സേനയോടും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനോടും അടുത്തിടെ നടത്തിയ പ്രസ്താവനയെച്ചൊല്ലി കങ്കണയും ശിവസേനയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം ശിവസേന എംപി സഞ്ജയ് റാവുത്തിനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വിവരം മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ പക്കലുള്ളതെന്നും മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പെട്ടെന്ന് വന്ന അദ്ദേഹത്തെ അറസ്റ്റുചെയ്തതിന്റെ കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്ന് പ്രതികളെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ അനിര്‍ബാന്‍ ഗുഹതകുര്‍ത പറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിവസേനയിലെ എംപി സഞ്ജയ് റാവുത്തിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ടോളിഗഞ്ചിലെ താമസക്കാരനായ പലാഷ് ബോസിനെ ഇന്നലെ രാത്രി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുഹത്തകുര്‍ത പ്രസ്താവനയില്‍ പറഞ്ഞു. പാലാഷ് കങ്കണയെ പിന്തുണക്കുന്ന ആളാണെന്നും അതിനാല്‍ ആണ് ഈ ഭീഷണി കോള്‍ എന്നും അദ്ദേഹം പറയുന്നു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാന്‍സിറ്റ് റിമാന്‍ഡിനായി അലിപൂര്‍ കോടതിയില്‍ ഹാജരാക്കി.
പാലാഷിന് യഥാര്‍ത്ഥത്തില്‍ കങ്കണയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്, നടിയുടെ പേര് ഉപയോഗിച്ച് റാവുത്തിനെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നും വ്യക്തകമാകേണ്ടതുണ്ട്. കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുംബൈ പോലീസ് റിമാന്‍ഡിനായി അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരാനാകും.
Post Your Comments