Latest NewsBollywoodNewsIndiaEntertainment

കങ്കണ അനീതിയുടെ ഇര ; താരത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി

പ്രതികാര നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ ബംഗ്ലാവ് പൊളിച്ചുമാറ്റിയതിനാല്‍ കങ്കണ റണാവത്ത് അനീതിയുടെ ഇരയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. കങ്കണയുടെ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച അതവാലെ പറഞ്ഞു.

അനധികൃത നിര്‍മാണത്തിന് 52,000 കേസുകളുണ്ട് സംസ്ഥാനത്ത്. എന്നാല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നില്ലെന്നും ദാവൂദിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അത്തവാലെ പറഞ്ഞു.

അതേസമയം ഇക്കാര്യം രാഷ്ട്രീയവത്കരിക്കുകയാണെന്ന വാദത്തെ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു, ‘ബിജെപി കങ്കണ റണാവത്തിനെ പിന്തുണയ്ക്കുന്നില്ലെന്നും മുംബൈയെക്കുറിച്ചുള്ള അവരുടെ പരാമര്‍ശത്തോട് ആരും യോജിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ തങ്ങളുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. മറിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും, എന്ന് അത്തവാലെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button