ബെയ്ജിംഗ് : ചൈനീസ് വിമാനങ്ങള്‍ അതിര്‍ത്തി കടക്കരുതെന്ന മുന്നറിയിപ്പ് നല്‍കി തായ് വാന്‍ . ഇന്ത്യയ്ക്ക് പിന്നാലെ ചൈന തായ് വാനിലും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് .ചൈനീസ് ജെറ്റുകള്‍ തുടര്‍ച്ചയായി തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്‌വാന്‍ വൈസ് പ്രസിഡന്റ് ലൈ ചിങ്-ടെ ട്വിറ്ററിലൂടെ അറിയിച്ചു. ‘തെറ്റ് ചെയ്യരുത്, തായ്‌വാന്‍ സമാധാനം ആഗ്രഹിക്കുന്നു, എന്തുവില കൊടുത്തും ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും’ – അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്റെ അതിര്‍ത്തികടന്ന് നിരീക്ഷണം നടത്തിയത്. ഇതേ തുടര്‍ന്നാണ് അതിര്‍ത്തി കടക്കരുതെന്ന് ആവശ്യപ്പെട്ട് തായ്‌വാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. യുദ്ധസജ്ജമായിത്തന്നെയാണ് തായ്‌വാനുള്ളതെന്ന് ചൈനീസ് നീക്കങ്ങള്‍ വിവരിക്കുന്നതിനിടെ തായ്‌വാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അജിത് ഡോവലും പ്രധാനമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ച്ച, സൈനിക മേധാവിയും എത്തുമെന്ന് സൂചന
ചൈനീസ് യുദ്ധവിമാനങ്ങള്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ തായ്‌വാന്‍ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സംയമനം പാലിക്കാന്‍ പിഎല്‍എയെ പ്രേരിപ്പിക്കുമെന്നും അറിയിച്ചു.കുറച്ചു ദിവസമായി ചൈന തായ്‌വാന്‍ ദ്വീപിന് സമീപം സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണം അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കാനുള്ള ഭീഷണിയായാണ് ഈ നീക്കത്തെ തായ് വാന്‍ കരുതുന്നത്.
സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെയും ശേഷിയെയും കുറച്ചുകാണരുത്. പ്രാദേശിക സമാധാനത്തിനും വ്യോമയാന സുരക്ഷയ്ക്കും ഭീഷണിയായി പിഎല്‍എ ഈ രണ്ട് ദിവസങ്ങളില്‍ തായ്‌വാനിലെ തെക്കുപടിഞ്ഞാറന്‍ എഡിഎസില്‍ സൈനികാഭ്യാസം നടത്തി. ചൈനീസ് സേനയുടെ അതിര്‍ത്തി ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി പ്രാദേശിക സ്ഥിരത നിലനിര്‍ത്തണമെന്നും തായ്‌വാന്‍ ആവശ്യപ്പെട്ടു.
Post Your Comments