ന്യൂഡൽഹി : കോവിഡ് ബാധിതരെ കൊണ്ടുപോകുന്ന ആംബുലൻസുകൾ അമിത ചാര്‍ജ് ഈടാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ആംബുലൻസ് നിരക്കുകൾ ഏകീകരിക്കണമെന്നും കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ആംബുലൻസുകൾ രോഗികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയുടെ ഇടപെടൽ.
അതേസമയം, മെയ് മാസം ആകുമ്പോഴേക്കും രാജ്യത്ത് 64 ലക്ഷം പേർക്ക്
കോവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നു.
Post Your Comments