![Oommen-chandy](/wp-content/uploads/2020/08/oommen-chandy.jpg)
ആറ്റിങ്ങല്‍: തുടര്‍ചികിത്സക്ക് സഹായം തേടിയ സിപിഎം പ്രവര്‍ത്തകനെ സഹായിക്കാനൊരുങ്ങി ഉമ്മൻ ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയാണ് (46) ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. 1993ലെ ആര്‍.എസ്.എസ് – സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യാനാകില്ലെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് രണ്ടേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. വൃക്ക മാറ്റിവെക്കാനായി വളരെ വലിയ ഒരു തുക തന്നെ ചിലവാകും. ഈ സാഹചര്യത്തിലാണ് സഹായവുമായി ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയത്. ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
Post Your Comments