Latest NewsNewsIndia

‘ഭാര്യയുടെ സാന്നിധ്യം എപ്പോഴും വേണം’ ; സ്വീകരണ മുറിയിൽ പ്രതിമ സ്ഥാപിച്ച് ഭർത്താവ്

മരിച്ചുപോയ ഭാര്യയുടെ പ്രതിമ നിർമ്മിച്ച് വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ഒരുക്കിയ കർണാടകയിലെ  ബിസിനസുകാരനായ ഭർത്താവിനെ കുറിച്ച് നിരവധി വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.  ഇപ്പോഴിതാ അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് മധുരയിൽ നിന്നുള്ള 74 കാരനായ സേതുരാമൻ തന്റെ സ്വീകരണ മുറിയിൽ മരിച്ചുപോയ ഭാര്യയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് മാസം പത്താം തിയതി, ഹൃദയാഘാതത്തെ തുടർന്നായിരുന്നു 67കാരിയായ പിച്ചൈമണിയുടെ മരണം. അവരുടെ അസാന്നിധ്യം സേതുരാമന്‌ വല്ലാത്ത ശൂന്യത നൽകിയിരുന്നു. തുടർന്നാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്. പച്ച സാരി ചുറ്റിയുള്ള പിച്ചൈമണിയുടെ പ്രതിമ 25 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഫൈബർ, റബർ, ചായക്കൂട്ടുകൾ എന്നിവ ചേർത്താണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

വില്ലുപുരത്തു നിന്നുള്ള ശില്പി പ്രസന്നയാണ് പ്രതിമ പൂർത്തിയാക്കിയത്. 48 വർഷം നീണ്ട ദാമ്പത്യമായിരുന്നു ഈ ഭാര്യാഭർത്താക്കന്മാരുടേത്. വിവാഹം കഴിഞ്ഞ ശേഷം ഒരു ദിവസം പോലും ഭാര്യയുടെ അടുത്തു നിന്നും അദ്ദേഹം മാറി നിന്നിട്ടില്ല. ഹെൽത്ത് ഇൻസ്‌പെക്ടർ ജോലി രാജിവച്ച ശേഷം റിയൽ എസ്റ്റേറ്റിലേക്ക് തിരിയുകയായിരുന്നു സേതുരാമൻ. പലപ്പോഴും ബിസിനെസ്സിൽ തിരിച്ചടികൾ നേരിട്ടപ്പോൾ ഭാര്യ തന്റെ ഒപ്പം നിന്നു എന്ന് ഇദ്ദേഹം ഓർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button