Latest NewsIndiaNewsCrime

ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ജീവനൊടുക്കി

കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്നനൂരിലെ പെറുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമാൾ കോവിൽ സ്ട്രീറ്റിലാണ് സംഭവം. എൻ ഗോവിന്ദ് രാജ് എന്ന 29കാരനാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

അതേസമയം ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മകന്‍റെ ഭാര്യവീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഗോവിന്ദരാജിന്‍റെ കുടുംബം രംഗത്തെത്തി. ഈ വിഷയം ഉന്നയിച്ച് അവർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നുവെന്ന് ഗോവിന്ദരാജിന്‍റെ അമ്മ കാഞ്ചന പറയുന്നു

തന്റെ മകൻ തൊട്ടടുത്ത വീട്ടിലെ മഞ്ജുളദേവി എന്ന ഇരുപതുകാരിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ വിവാഹം നടതതിക്കൊടുക്കാൻ വീട്ടുകാർ തയ്യാറായില്ലെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. സെപ്റ്റംബര്‍ ആറിന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ ഇരുവരും വിവാഹിതരായി.

ഇതിനുപിന്നാലെ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ മകനെ ഭീഷണിപ്പെടുത്തിയതായി കാഞ്ചന പറയുന്നു. കാഞ്ചന പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരു കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽവെച്ച് മഞ്ജുള ദേവി വീട്ടുകാരോട് ഒപ്പം പോകാന്‍ തീരുമാനിച്ചു. അവിടെവെച്ചുതന്നെ താലി അഴിച്ച്‌ ഗോവിന്ദരാജിനെ ഏല്‍പ്പിച്ചതായും കാഞ്ചനയുടെ പരാതിയില്‍ പറയുന്നു. അതിനിടെ മഞ്ജുള ദേവിയുടെ അച്ഛന്‍ ഗോവിന്ദരാജിനെ ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കാഞ്ചന ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button