ചെന്നൈ: ആദായ നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എ ആർ റഹ്മാന് കോടതിയുടെ നോട്ടീസ്. മദ്രാസ് ഹൈക്കോടതിയാണ് ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിന്മേൽ റഹ്മാന് നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിംഗ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലത്തുക റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010ലാണ് റഹ്മാൻ ലിബ്ര മൊബൈല്സിനായി റിംഗ് ടോണ്‍ കമ്പോസ് ചെയ്തത്. സംഭവത്തില്‍ റഹ്മാന് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുത വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments