ശ്രീനഗര്‍: കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഡ്രോണുകളില്‍നിന്ന് ഭീകരര്‍ക്ക് ആയുധം ഇട്ടുകൊടുത്തെന്ന സംശയത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്. രാജു ആണ് വാർത്ത ഏജൻസിയോട് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ കഠുവ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാനി ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. ഡ്രോണില്‍നിന്ന് റൈഫിളും ഏഴ് ഗ്രനേഡുകളും കണ്ടെത്തിയിരുന്നു.
17.5 കിലോഗ്രാം ഭാരമുള്ള ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. ഡ്രോണില്‍ യുഎസ് നിര്‍മിത തോക്ക്, ഏഴ് ചൈനീസ് നിര്‍മിത ഗ്രനേഡ്, നാല് ബറ്ററി, ഒരു റേഡിയോ സിഗ്നല്‍ റിസീവര്‍, രണ്ട് ജിപിഎസ് സിസ്റ്റം എന്നിവയുണ്ടായിരുന്നു. അതിര്‍ത്തിയിലെ ഭീകര്‍ക്കു ആയുധങ്ങളുടെ കുറവുണ്ടെന്നും അതുകൊണ്ട് അതിര്‍ത്തിക്കപ്പുറത്തുനിന്നു സഹായം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ലഫ്. ജനറല്‍ രാജു പറഞ്ഞു.
Post Your Comments