COVID 19Latest NewsNewsInternational

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.83 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 കടന്നു. ആകെ മരണസംഖ്യ ഒൻപത് ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്‌. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 196,291 ആയി.3,877,705 പേര്‍ രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ ദിവസം 95,737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1172 പേരാണ് മരിച്ചത്. ആകെ കൊവിഡ് മരണം 75,000 കടന്നു. ആഗോളപട്ടികയില്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button