Latest NewsNewsInternational

പാകിസ്താന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്; പിന്തുണയുമായി ചൈന

ബെയ്ജിങ് : ലോക രാജ്യങ്ങളില്‍നിന്ന് ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ കടുത്ത വിമർശനം നേരിടുന്ന പാകിസ്താനെ പിന്തുണച്ച് ചൈന. തങ്ങളുടെ എക്കാലത്തേയും സഖ്യകക്ഷിയായ പാകിസ്താന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ചൈന അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വാക്താവ് ഷാവോ ലിജിയാന്റേതാണ് അടിസ്ഥാന രഹിതമായ പ്രസ്താവന.

മുംബൈ സ്ഫോടനത്തിലും പഠാന്‍ക്കോട്ട് ഭീകരാക്രമണത്തിലും പങ്കാളിയായവരടക്കമുള്ള ഭീകരവാദിള്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വാക്താവ്.

ഭീകരവാദം എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു പൊതുവെല്ലുവിളിയാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ പാകിസ്താന്‍ വളരെയധികം പരിശ്രമങ്ങളും ത്യാഗങ്ങളും നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. എല്ലാത്തരം ഭീകരതയേയും ചൈന എതിര്‍ക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് തീവ്രവാദ വിരുദ്ധ അന്താരാഷ്ട്ര സഹകരണത്തിലും ചൈനയുണ്ട്’ ഷാവോ ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു.9/11ആക്രമണം സുരക്ഷയ്ക്ക് നിരവധി വെല്ലുവിളികള്‍ കൊണ്ടുവന്നതായി ഷാവോ പറഞ്ഞു.

shortlink

Post Your Comments


Back to top button