കോഴിക്കോട്: വഴിതെറ്റി ഒറ്റപ്പെട്ടുപോയ ഒരു പൂച്ച ഉടമസ്ഥനെ കാത്തിരുന്നത് ഒരു രാത്രിയും പകലും. തൊണ്ടയാട് ഫ്ലാറ്റിൽ താമസിക്കുന്ന അബ്ദുൽ റഊഫിന്റെ പ്രിയപ്പെട്ട പേർഷ്യൻ പൂച്ചയാണ് കൊച്ചുണ്ണി.കൊച്ചുണ്ണിപ്പൂച്ച ചൊവ്വാഴ്ച രാത്രിയാണ് തൊണ്ടയാട്ടെ ഫ്ലാറ്റിൽനിന്ന് പുറത്തേക്കിറങ്ങിയത്. റോഡിലൂടെ അൽപദൂരം സഞ്ചരിച്ച ശേഷം വഴി തെറ്റിപ്പോയി. ചുറ്റും തെരുവുനായ്ക്കളും മറ്റു പൂച്ചകളുമെത്തിയതോടെ പേടിച്ച് നിൽപ്പായി. അതുവഴിവന്ന തൊണ്ടയാട് വേട്ടുപുരയ്ക്കൽ ദിൻരൂപ് പൂച്ചയെ രക്ഷിച്ച് സ്വന്തം വീട്ടിലെത്തിച്ചു.
Read also:പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ, ഇന്ന് ജയിൽ മോചിതരാകും
ഭക്ഷണം കൊടുക്കാൻ നോക്കിയെങ്കിലും ഒന്നും കഴിച്ചില്ല. തുടർന്ന് കടയിൽ പോയി പൂച്ചകൾക്കുള്ള പ്രത്യേക ആഹാരം വാങ്ങിക്കൊണ്ടുവന്നു. പൂച്ചയുടെ ഉടമസ്ഥനെ അന്വേഷിച്ച് സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ സന്ദേശവും പൂച്ചയുടെ ചിത്രവും പ്രചരിപ്പിച്ചു. തുടർന്ന് അബ്ദുൽ റഊഫിന്റെ ഫോൺ ദിൻരൂപിനെ തേടിയെത്തി. കൊച്ചുണ്ണിയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്‌തു.
Post Your Comments