അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭഗവാന്‍ ശ്രീരാമന്റെ പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ അധികൃതരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതി ലഭിക്കുമെന്നാണ് വിവരം.
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ക്ഷേത്രത്തില്‍ എത്തും. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. വിമാനത്താവള നിര്‍മ്മാണത്തിനായി മെയ് മാസത്തില്‍ തന്നെ സ്ഥലം കണ്ടെത്തിയിരുന്നു. ആകെ 525 കോടിയാണ് സര്‍ക്കാര്‍ വിമാനത്താവളത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 300 കോടി രൂപ ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Post Your Comments