ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് വിമാന ടിക്കറ്റിന്റെ മുഴുവൻ പണവും മടക്കി നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും വിമാന കമ്പനികളോടും മറുപടി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
ലോക്ക്ഡൗൺ കാലത്തെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും നൽകുന്നില്ലെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിലാണ് നിർദ്ദേശം.
മാർച്ച് 25നും മേയ് മൂന്നിനും ഇടയിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റിന്റെയും തുക തിരികെ നൽകുമെന്ന് ഡിജി സി നേരത്തെ വ്യക്തമാക്കിയിരുന്നു .
പണം മടക്കിനൽകുന്നതിനു വ്യോമയാന മന്ത്രാലയം നിർദേശിച്ച രീതിയെക്കുറിച്ച് 10 ദിവസത്തിനകം വിമാനക്കമ്പനികൾ അഭിപ്രായം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു .
Post Your Comments