Latest NewsMollywoodNewsEntertainment

മഞ്ജു അഭിനയിക്കുമോ എന്ന് ലോഹിതദാസ്, ദിലീപിനോട്‌ ഇക്കാര്യം പറഞ്ഞപ്പോള്‍ നടക്കില്ലെന്നു താരം; തുറന്നു പറഞ്ഞ് സുന്ദര്‍ദാസ്

മലയാളത്തിന്റെ ലേഡീ സൂപ്പ‌ര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു മലയാളത്തിന്റെ പ്രിയ നായികയായി എത്തിയത്. പ്രണയവും വിവാഹവും എല്ലാമായി സിനിമയില്‍ നിന്നും പിന്‍വാങ്ങിയ മഞ്ജു വാര്യര്‍ തന്റെ രണ്ടാം വരവിലും ആരാധകരെ അതിശയിപ്പിക്കുകയാണ്.

സുന്ദര്‍ദാസ് സല്ലാപത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച്‌ ലോഹിതദാസുമായി ആലോചിച്ചതിനെക്കുറിച്ച് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ദിലീപ് തന്നെയാണ് അതിന് മുന്‍കൈ എടുത്തതെന്നും സുന്ദര്‍ദാസ് പറയുന്നുണ്ട്. എന്നാല്‍ നായികയായി മഞ്ജു ആയിരുന്നില്ലെന്നും അതിനു ദിലീപ് സമ്മതിച്ചില്ലെന്നും സുന്ദര്‍ദാസ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ‌്തില്ല എന്ന്. ഞാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കില്‍ ലോഹി സിനിമ എഴുതി തരുമായിരുന്നു. നമ്മള്‍ വീട്ടുകാരനായി പോയതിന്റെ പ്രശ്‌നമായിരുന്നു. വിരുന്നുകാര്‍ക്ക് ആദ്യം കൊടുക്കട്ടെയെന്ന് വിചാരിച്ച്‌ പലപ്പോഴും മാറ്റി വച്ചു. പിന്നീടത് നടന്നില്ല എന്നതാണ് സത്യം. ഒരുദിവസം ദിലീപ് എന്നെ വിളിച്ചു. ലോഹിയേട്ടന്‍ നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ചെയ്യുമെന്ന് ഞാന്‍ ദിലീപിന് മറുപടിയും നല്‍കി.

ഞാന്‍ ലോഹിയെ കണ്ട് കാര്യം പറഞ്ഞു. ചെയ്യാമെന്ന് ലോഹി ഏല്‍ക്കുകയും ചെയ‌്തു. സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോള്‍, സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു. ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി. അങ്ങനെ ലോഹിയോട് സംസാരിച്ചു. ‘രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാ ‘എന്ന് പുള്ളി അപ്പോള്‍ തന്നെ പറഞ്ഞു. എന്റെ നായകന്മാരില്‍ ഏറ്റവും ക്ഷീണിതാനായ നായകനാണ് ശശികുമാര്‍. പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു. ഞാന കുറച്ച്‌ പൊട്ടും പൊടിയും ആശയങ്ങള്‍ പറഞ്ഞപ്പോള്‍ ആലോചിക്കാമെന്നായി ലോഹി. പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോള്‍, ഒരു കഥ ആലോചിച്ചിട്ടുണ്ട്, മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് നടക്കില്ലെന്നായിരുന്നു ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടില്‍ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാന്‍സ് നല്‍കി. പക്ഷേ ആ ചിത്രം നടന്നില്ല’. സുന്ദര്‍ ദാസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button