ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അരിയലൂര്‍ ഇളന്തൻകുഴി സ്വദേശി വിഘ്‌നേഷിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച്ച നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് 19 കാരന്റെ ആത്മഹത്യ.അതേസമയം ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
നീറ്റ് പരീക്ഷയടുത്തതോടെ വിഘ്‌നേഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് കരുതുന്നത്. വിഘ്‌നേഷ് ഇതിന് മുമ്പ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments