Latest NewsNewsBollywoodEntertainment

നിങ്ങള്‍ എന്റെ ഐറ്റം ഗേള്‍; തങ്ങളില്‍ ഒരാള്‍ പെണ്ണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു!! തുറന്നു പറഞ്ഞ് നവാസുദ്ദീന്‍

ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ധീഖി. വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നവാസുദ്ദീനും പ്രമുഖ സംവിധായകനും നടനുമായ അനുരാഗ് കശ്യപും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. 2004 ല്‍ ബ്ലാക്ക് ഫ്രൈഡേയിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം ഇപ്പോഴും തുടരുകയാണ്. തങ്ങളില്‍ ഒരാള്‍ പെണ്ണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു എന്നാണ് അനുരാഗുമായുള്ള ബന്ധത്തെക്കുറിച്ച്‌ നവാസുദ്ദീന്‍ തന്റെ ആത്മകഥയില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് അനുരാഗ്.

”ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ചില സമയങ്ങളില്‍ അനുരാഗ് എന്നോട് പറയും, നിങ്ങള്‍ എന്റെ ഐറ്റം ഗേളാണെന്ന്. ഇന്നും അത് പറഞ്ഞ് അവന്‍ എന്നെ കളിപ്പിക്കാറുണ്ട്. തമാശയ്ക്ക് ഞങ്ങള്‍ പറയാറുണ്ട്, ഞങ്ങള്‍ തമ്മില്‍ മനോഹരമായ വിവാഹബന്ധമുണ്ടാകുമായിരുന്നെന്ന്. അത് സത്യമാണ്. ഞങ്ങളില്‍ ഒരാള്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിക്കുമായിരുന്നു.- നവാസുദ്ദീന്‍ കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button