Latest NewsNewsIndia

രാജ്യത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങാകാൻ ഇ-ഗോപാല ആപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ ക്ഷീര കർഷകർക്കായി കേന്ദ്ര സർക്കാരിന്റെ ഇ- ഗോപാല ആപ്പ്.
കന്നുകാലി കർഷകരുടെ ഡിജിറ്റൽ മീഡിയമായി ആപ്പ് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

.കന്നുകാലികളുടെ ആരോഗ്യവും ഭക്ഷണക്രമവും ഉത്പാദനവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമായി ഉൾപ്പെടുത്തിയാണ് ഇ- ഗോപാല പ്ലാറ്റ്ഫോം തയ്യാറാക്കിയത്. നല്ല ഇനത്തിലുള്ള കന്നുകാലികളുടെ പരിചരണത്തിൽ അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഏതാനും വർഷങ്ങളായി സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് ഈ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. അതിന്റെ ഫലമാണ് ഇ-ഗോപാല ആപ്പ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉയർന്ന നിലവാരത്തിലുള്ള കന്നുകാലികളെ കണ്ടെത്താൻ ഇത് കർഷകരെ സഹായിക്കും. ഈ ഘട്ടങ്ങളിലെല്ലാം ഇടനിലക്കാരെ ഒഴിവാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഉത്പന്നങ്ങളും പുതിയ ആശയങ്ങളും കൂട്ടിച്ചേർത്ത്രാ ജ്യത്തെ ക്ഷീരമേഖലയെ നവീകരിക്കാൻ സർക്കാർ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട ധാരാളം പേർ ഉപജീവനത്തിനായി ഇന്ന് കന്നുകാലി വളർത്തലിലേക്ക് തിരിയുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button