കൊച്ചി; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് ഇതുവരെ അന്വേഷിച്ച ഏജന്‍സികളോടെല്ലാ വ്യക്തമാക്കിയതാണെന്നും സോബി പറഞ്ഞു.
ഇനി എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാല്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതില്‍ കടുത്ത അമര്‍ഷമുണ്ട്. മരണസമയത്ത് ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി അതിനാലാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും സോബി.
എന്നാൽ അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവന്‍ സോബി വ്യക്തമാക്കി.
Post Your Comments