Latest NewsNewsIndia

മമത സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവുമാണ് ഉള്ളത് ; ജെപി നഡ്ഡ

ന്യൂഡൽഹി : മുഖ്യധാരയുമായി ബം​ഗാളിനെ ബന്ധിപ്പിക്കാൻ മമത ബാനർജി സർക്കാരിന് സാധിച്ചിട്ടില്ലെന്ന്  ബിജെപി നേതാവ് ജെ പി നഡ്ഡ. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ദിവസം മമത ബാനർജി ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെന്നും സാധാരണക്കാരായ ജനങ്ങളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയെന്നും നഡ്ഡ കുറ്റപ്പെടുത്തി.

ഇതിലൂടെ മമത സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവുമാണ് ഉള്ളതെന്ന് വ്യക്തമായതായും ജെപി നഡ്ഡ പറഞ്ഞു. കേന്ദ്രത്തിന്റെ ആരോ​ഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരതിൽ നിന്ന് ബം​ഗാളിലെ ജനങ്ങളെ പിന്തിരിപ്പിക്കാനാണ് മമത ബാനർജി ശ്രമിച്ചത്. അതുപോലെ തന്നെ കർഷകർക്ക് മൂന്ന് ​ഗഡുക്കളിലായി ആറായിരം വീതം സഹായധനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും കർഷകരെ മമത ബാനർജി ഒഴിവാക്കിയതായും യോ​ഗ്യരായ കർഷകരുടെ പട്ടിക ബം​ഗാൾ സർക്കാർ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും നഡ്ഡ വിമർശിച്ചു.

ബം​ഗാളിലെ ജനങ്ങളെ സേവിക്കുന്നത് മമത ബാനർജിയല്ല, മോദിയാണെന്നും നഡ്ഡ പറഞ്ഞു. കോവിഡ് കാലത്ത് ബം​ഗാളിൽ ആവശ്യമായവരിലേക്ക് റേഷൻ എത്തിയിട്ടില്ലെന്നും നഡ്ഡ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button