ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ വന്‍ യുദ്ധസന്നാഹങ്ങളുമായി ചൈന , 50,000 സൈനികരും നിരവധി പോര്‍ വിമാനങ്ങളും . തിരിച്ചടിയ്ക്ക് തയ്യാറെടുത്ത് ഇന്ത്യയും. അതിര്‍ത്തിയില്‍ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തായാണ് നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. നിയന്ത്രണരേഖയില്‍ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണരേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതലം വിലയിരുത്തുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (ചൈനീസ് സൈന്യം) ലഡാക്ക് ഭാഗത്തേക്കു കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളും എത്തിക്കുകയാണെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെ വെളിപ്പെടുത്തിയിരുന്നു.
Read Also : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക കൂടിക്കാഴ്ച ഇന്ന്
ടാങ്കുകള്‍ അടക്കമുള്ള സൈനിക വാഹനങ്ങളും പാരാ ട്രൂപ്പര്‍മാര്‍, പ്രത്യേക സൈനികര്‍, കാലാള്‍പ്പട എന്നിവരടക്കമുള്ള സൈനികരെയും അതിര്‍ത്തിയിലേക്ക് മാറ്റുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എച്ച്-6 യുദ്ധവിമാനങ്ങളും വൈ-20 ചരക്കു വിമാനങ്ങളും ടിബറ്റന്‍ ഭാഗത്ത് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. യുദ്ധകാലത്തു മാത്രം നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കു സമാനമാണിതെന്നാണു വിലയിരുത്തല്‍.
അതേസമയം, എല്‍എസിക്ക് മുന്നിലുള്ള ഫോര്‍വേഡ് പോസ്റ്റുകള്‍ക്ക് ചുറ്റുമുള്ള പരിധി ലംഘിക്കാനുള്ള ഏതൊരു ശ്രമവും ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്നും കരസേന പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമായി ചൈനയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ചൈന 50,000 സൈനികരെ വിന്യസിച്ചു എന്നാണ്. ഇതോടൊപ്പം കരയില്‍ നിന്ന് വായുവിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സംവിധാനം, വലിയൊരു വിഭാഗം ടാങ്കുകള്‍, 150 ഓളം യുദ്ധവിമാനങ്ങള്‍ എന്നിവ എല്‍എസിയുടെ ദൂരപരിധിക്കുള്ളില്‍ ചൈന വിന്യസിച്ചിട്ടുണ്ട്.
Post Your Comments