Latest NewsUSANewsInternational

ഭൂചലനം അനുഭവപ്പെട്ടു : 3.1 തീവ്രത

ന്യൂജേഴ്‌സി : ഭൂചലനം അനുഭവപെട്ടു. അമേരിക്കയിൽ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഫ്രീഹോൾഡിൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ , 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാല് കിലോമീറ്ററിലധികം ആഴത്തിലായിരുന്നു ഭൂചലനം.

Also read ; ഇ​ന്ത്യ​യിൽ മഹാമാരി പെരുകുന്നു; 45 ല​ക്ഷ​ത്തി​ലേയ്​ക്ക് അടുത്ത് കോ​വി​ഡ് ബാ​ധി​തർ

ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം 600,000 ൽ അധികം ആളുകൾ താമസിക്കുന്ന തീരപ്രദേശമായ മോൺമൗത്ത് കൗണ്ടിയിലും ഭൂചലനം അനുഭവപ്പെട്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button