ഡല്‍ഹി: പാഴ്സലിന്റെ മറവില്‍ ലഹരിക്കടത്തിയ സംഭവത്തിന് പിന്നില്‍ മലയാളി. കാസര്‍കോട് സ്വദേശി മുഹ്സിന് അലിയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്, മുനാസിര്‍, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഈക്കാര്യം ഔദ്യോഗികമായി എന്‍സിബി സ്ഥീരീകരിച്ചിട്ടില്ല.
ഇവര്‍ക്കൊപ്പം പിടിയിലായത് രണ്ട് വിദേശികള്‍ കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എന്‍സിബി ശേഖരിച്ചു.
Post Your Comments