ന്യൂഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.
മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിന്‍ പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‌കിയില്ല എന്നീ എന്നീ ചോദ്യങ്ങളുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടനിൽ കൊവിഡ് വാക്സിൻ പരീക്ഷിച്ചയാൾക്ക് അസ്വസ്ഥതയും സുഖമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്ന് അസ്ട്രസെനെകയും ഓക്സ്‌ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തി വച്ചിരുന്നു.
Post Your Comments