പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കമെന്ന് വ്യക്തമാക്കി പോലീസ്. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പരുക്കുകള്‍ ഗുരുതരമാണ്. സ്വകാര്യഭാഗങ്ങളിൽ ക്ഷതമുണ്ട്. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു.ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്.
കോഴഞ്ചേരിയിലേക്ക് വേഗത്തിൽ പോയ ആംബുലൻസ് പന്തളത്തേക്ക് വരുമ്പോൾ വേഗം കുറച്ചാണ് ഓടിച്ചത്. അപ്പോഴൊക്കെ പെൺകുട്ടിയുമായി ലൈംഗിക ചുവയോടെ ഇയാൾ സംസാരിച്ചിരുന്നു. വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലൻസ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങുകയും പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന് വാതിൽ കുറ്റിയിടുകയും ചെയ്‌തു. ഇത് കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ട് നിലവിളിച്ചു. തുടർന്ന് ബലപ്രയോഗത്തിനിടെ പെൺകുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.
Post Your Comments