COVID 19Latest NewsNewsGulfQatar

കോവിഡ് 19 മരണങ്ങളില്ല, ഖത്തറിന് വീണ്ടും ആശ്വാസ ദിനം

ദോഹ : 267പേർക്ക് കൂടി ഖത്തറിൽ ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,846 ആയി, മരണസംഖ്യ 205.

സുഖം പ്രാപിച്ചവരുടെ എണ്ണം 249ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 1,17,746 ആയി ഉയർന്നു. നിലവില്‍ 2,895 പേരാണ് രാജ്യത്ത് ചികിത്സയിലുണ്ട്. 51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 4,163 പേരില്‍ കൂടി പരിശോധന നടത്തിയതോടെ രാജ്യത്ത് കോവിഡ് പരിശോധന നടത്തിയവരുടെ ആകെ എണ്ണം . 6,72,099 ആയി.

Also read : പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ലേയ്​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യത്ത് മ​രി​ച്ച​ത് 1172 പേർ

സൗദിയിൽ കോവിഡ് ബാധിച്ച് 28പേർ കൂടി ബുധനാഴ്ച്ച മരിച്ചു. പുതുതായി 775 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4165 ഉം, രോഗം ബാധിച്ചവരുടെ ആകെ എണ്ണം 323,012 ഉം ആയി. രാജ്യത്തെ മരണനിരക്ക് 1.3 ശതമാനമായി. 720 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 298966 ആയി ഉയർന്നു. 92.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസത്തെ 49,205 ടെസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,548,202 ആയി വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button