ന്യൂ ഡല്‍ഹി: ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 44 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 44,65,864 ആയി.
ഒറ്റദിവസം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യം റിക്കാർഡിൽ എത്തി. 1172 ആളുകളാണ് 24 മണിക്കൂറിനിടെ രാജ്യത്തു മരിച്ചത്. 72,939 പേർ രോഗമുക്തി നേടി. ഇതോടെ 34.7 ലക്ഷം പേർ ആകെ രോഗമുക്തി നേടി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,19,018 പേർ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ ഇതുവരെ 9,67,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 5,27,512 കേസുകളും തമിഴ്നാട്ടിൽ 4,80,524 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 4,21,730 ആയി. ഉത്തർപ്രദേശിൽ 2,85,041 പേർക്കാണ് രോഗം.
Post Your Comments