KeralaLatest NewsNews

ലൈഫ് മിഷന്‍ പദ്ധതി : കേരളത്തോട് നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതി , കേരളത്തോട് നിലപാട് കടുപ്പിച്ച് കേന്ദ്രം. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ പാലിച്ചില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അനുമതി വേണമായിരുന്നു, കരാര്‍ പരിശോധിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read Also :നിക്ഷേപ തട്ടിപ്പ്, മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവനസമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാരും യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവില്‍ സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന്‍ തട്ടിയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.

ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയതായി നിര്‍മാണക്കരാറെടുത്ത യൂണിടാക് കമ്ബനിയുടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താനും സ്വപ്നയും ചേര്‍ന്ന് ലോക്കര്‍ ആരംഭിച്ചതെന്ന് ചാര്‍ട്ടേര്‍ഡ്അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button