Latest NewsIndiaNewsInternational

അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷാവസ്ഥ : ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിർണായക ച​ര്‍​ച്ച ഇന്ന്

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിർണായക ച​ര്‍​ച്ച ഇന്ന് മോ​സ്കോ​യി​ല്‍ ന​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ന​ല്‍​കി​യ ഉ​ച്ച​വി​രു​ന്നി​ലും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ്യി​യും പങ്കെടുത്തിരുന്നു. പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ലു​ള്ള ച​ര്‍​ച്ച​യും ക​ഴി​ഞ്ഞ ആ​ഴ്ച മോ​സ്കോ​യി​ല്‍ ന​ട​ന്നി​രു​ന്നു.

Also read : റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന്‌ വ്യോമസേനയുടെ ഭാഗമാകും

അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് സ​ന്പൂ​ര്‍​ണ പിന്മാറ്റമി​ല്ലാ​തെ ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​നും ത​യ്യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ ഇ​ന്ത്യ അ​റി​യി​ക്കുമെന്നാണ് റിപ്പോർട്ട്. പിന്മാ​റ്റ​ത്തി​നു​ള്ള സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും മുന്നോട്ട് വെക്കും . പാം​ഗ്ഗോം​ഗ് തീ​ര​ത്തെ ഇ​ന്ത്യ​ന്‍ സൈ​നി​ക വി​ന്യാ​സം ഒ​ഴി​വാ​ക്ക​ണമെന്നാകും ചൈ​ന ആ​വ​ശ്യപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button