ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയയായ താരമാണ് നമിത. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട നടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചിരുന്നത്. അതിനൊപ്പം തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേകയും താരം പങ്കുവച്ചിട്ടുണ്ട്.
‘ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്‌സ്’.. എന്ന കുറിപ്പിനൊപ്പമാണ് നമിത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാ കാലത്തും നിങ്ങള്‍ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.
2017 നവംബറിലായിരുന്നു സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയില്‍ വച്ച് നമിത വിവാഹം കഴിക്കുന്നത്.
Post Your Comments