ഭൂമിക്കടിയില്‍ പ്രത്യക്ഷപ്പെട്ടത് നിഗൂഢ ഗര്‍ത്തം. സൈബീരിയയില്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ട ഒരു അഗാധ ഗര്‍ത്തത്തിനു പിന്നാലെയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ഭൂമിക്കടിയില്‍ രൂപപ്പെട്ട തുറന്ന ഗര്‍ത്തത്തിന് 164 അടിയിലധികം ആഴമാണുള്ളത്. സൈബീരിയന്‍ സമതലത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ടെലിവിഷന്‍ സംഘമാണ് ആദ്യമായി ഇങ്ങനെയൊരു ഗര്‍ത്തമുണ്ടായത് കണ്ടെത്തിയത്.
ഭൂമിക്കടിയില്‍ നിന്നും മീഥേന്‍ വാതകം പുറംതള്ളപ്പെട്ടതിനാലാവാം ഇത്തരമൊരു ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് നിഗമനം. ടെലിവിഷന്‍ സംഘം ജൂലൈയിലാണ് ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സൈബീരിയന്‍ സമതലങ്ങളില്‍ ഇതേ രീതിയില്‍ കണ്ടെത്തുന്ന പതിനേഴാമത്തെ ഗര്‍ത്തമാണിത്. ഹൈഡ്രോലക്കോലിത് എന്നാണ് ഇത്തരം ഗര്‍ത്തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ശാസ്ത്രീയനാമം. 2014 ലാണ് ആദ്യത്തെ ഗര്‍ത്തം കണ്ടെത്തിയത്.
മുന്‍കാലങ്ങളില്‍ ഇത്തരം ഗര്‍ത്തങ്ങള്‍ കാണപ്പെടുമ്പോള്‍ അവ ഏതോ അന്യഗ്രഹ പേടകങ്ങള്‍ വന്നു പതിച്ചതാവാമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ കെട്ടിക്കിടക്കുന്ന മീഥേന്‍ വാതകം ഒന്നിച്ച് പിന്നീട് പൊട്ടിത്തെറിച്ച് ഭൂമിയുടെ ഉപരിതലത്തിനു മുകളിലേക്ക് പോവുകയും ചെയ്യുമ്പോഴാണ് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയായിരുന്നു.
Post Your Comments