തിരുവനന്തപുരം: അടിയന്തിരാവസ്ഥയെ അനുകൂലിച്ച് ഉമ്മൻ ചാണ്ടി.ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോളായിരുന്നു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ രാജ്യത്ത് അച്ചടക്കവും മുന്നോട്ട് പോകുന്നതിനുള്ള അനുകൂലമായ സ്ഥിതിയും സൃഷ്ടിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടത്.
1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പീഡനവും ക്രൂരതയും ഇന്നും രാജ്യത്തെ ജനാധിപത്യ സമൂഹം മറക്കാത്ത സാഹചര്യത്തിൽ ആണ് വ്യത്യസ്ത നിലപാടുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ് മാത്രമാണ് തെറ്റിപ്പോയതെന്ന് താന്‍ കരുതുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പത്രങ്ങള്‍ തിരുത്തല്‍ ശക്തി തന്നെയാണ്.
അതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് തെറ്റായിപ്പോയി. ഇന്ദിരാഗാന്ധി മറ്റേത് നേതാവിനേക്കാളും രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷവുമായുള്ള ഐക്യത്തിന് മാനസികമായി യോജിപ്പില്ലായിരുന്നു. എന്നാല്‍ താന്‍ അത് എതിര്‍ത്തിട്ടീല്ല.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടത് ചാരക്കേസുമായി ബന്ധപ്പെടുത്തിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments