Latest NewsSaudi ArabiaNewsGulf

വാഹനമിടിച്ച് പ്രവാസി മലയാളി സാമൂഹിക പ്രവർത്തകന് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകന് ദാരുണാന്ത്യം. കണ്ണൂർ താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് ജിദ്ദയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അപകടം. ക്രോണ സ്ട്രീറ്റിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനൽ ആശുപത്രിക്ക് മുമ്പിൽ നിന്നും റോഡ് മുറിച്ചു കടക്കവേ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ. മരണം സംഭവിച്ചു.

Also read : കോവിഡ്  : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി 

35 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ദീർഘകാലം സൗദി കേബിൾ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സപ്പോർട്ട് സർവീസ് മാനേജരായി ജോലിചെയ്യുകയായിരുന്നു. നിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂർ ജില്ലാ വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡൻറ്, അക്ഷരം വായനാവേദി അംഗം എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ പൊറ്റച്ചിലകത്ത് ഹംസ, മാതാവ്: റുഖിയ്യ, ഭാര്യ: റുക്‌സാന, മക്കൾ: റയ്യാൻ മൂസ, ഡോ. നൗഷിൻ അബ്ദുൽ മുഈസ്, റുഹൈം മൂസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button