ലക്ക്നൗ: പൈതൃക സ്മാരകങ്ങളായ താജ്മഹലും ആഗ്ര കോട്ടയും സന്ദർശകർക്ക് തുറന്ന് കൊടുക്കാൻ തീരുമാനം. ഈ മാസം 21 മുതലാണ് ഇവ സന്ദർശകർക്കായി തുറക്കുന്നതെന്ന് ഉത്തർപ്രദേശ് എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബസന്ത് കുമാർ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 17 മുതൽക്കാണ് ഇവിടെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാക്കും സന്ദർശനം അനുവധിക്കുക. ദിവസവും അയ്യായിരം സന്ദർശകരെയാണ് രണ്ടു സ്മാരകങ്ങളിലും അനുവദിക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ല. സന്ദർശകർക്ക് ഇലക്ട്രോണിക് ടിക്കറ്റുകൾ നൽകും.
Post Your Comments