Latest NewsNewsInternational

ഓരോ പിറന്നാളിലും പിതാവ് നല്‍കിയത് വിസ്‌കി ; ഒടുവില്‍ 28 ആം വയസില്‍ മകന്‍ ശേഖരിച്ച കുപ്പികള്‍ വിറ്റ് വാങ്ങിയത് ഒരു വീട്

ലണ്ടന്‍ : മകന്റെ ജന്മദിനത്തിനായി എല്ലാ വര്‍ഷവും പിതാവ് സമ്മാനമായി നല്‍കിയത് 18 വര്‍ഷം പ്രായമുള്ള മക്കാലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി. ആദ്യ ജന്മദിനം മുതല്‍ ലഭിച്ച വിസ്‌കികള്‍ ശേഖരിച്ച് വച്ച് 28 ആം ജന്മദിനത്തില്‍ 28 കുപ്പി വിസ്‌കിയുടെ അപൂര്‍വശേഖരം വിറ്റഴിച്ച് മകന്‍ വാങ്ങിയത് ഒരു വീട്.

ഇംഗ്ലണ്ടിലെ ടോണ്‍ടന്‍ നിന്നുള്ള മാത്യു റോബ്‌സണ്‍ 1992 ലാണ് ജനിച്ചത്. ജീവിതത്തിലുടനീളം പിതാവ് പീറ്റ,് മക്കല്ലന്‍ സിംഗിള്‍ മാള്‍ട്ടിന്റെ 28 കുപ്പികള്‍ക്കായി 5,000 ഡോളര്‍ ആണ് ചെലവഴിച്ചത്. ഇങ്ങനെ വിലമതിക്കുന്ന വിസ്‌കി ശേഖരം ഇപ്പോള്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലമതിക്കുകയും വിസ്‌കി വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തു.

ഇത് ഒരു കൊച്ചുകുട്ടിക്കുള്ള നല്ല സമ്മാനമായിരിക്കില്ലെന്നും എന്നാല്‍ ഒരിക്കലും തുറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായതിനാല്‍ തന്നെ അത് ഒരു ഭാഗ്യമായി മാറിയെന്നും 28 കാരനായ മാത്യു പറഞ്ഞു. ഓരോ വര്‍ഷവും തനിക്ക് ഇത് ഒരു ജന്മദിന സമ്മാനമായി ലഭിച്ചതാണെന്ന് മാത്യു പറഞ്ഞു. ‘മദ്യപിക്കാന്‍ തുടങ്ങുന്നതിനേക്കാള്‍ ചെറുതായിരുന്നതിനാല്‍ ഇത് വളരെ രസകരമായ ഒരു സമ്മാനമാണെന്ന് താന്‍ കരുതി. താന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍അനുസരിച്ചു. ഒരിക്കലും അവ തുറന്നില്ല. അങ്ങനെ തന്റെ കഠിനമായ ശ്രമം വിജയിച്ചു, അവയെല്ലാം കേടുകൂടാതെയിരുന്നു എന്നും അദ്ദേഹം പറയുന്നു.

1974 ലെ വിസ്‌കിയുടെ ആദ്യത്തെ കുപ്പി കുഞ്ഞിന്റെ തല നനയ്ക്കുന്നതിനാണ് വാങ്ങിയതെന്ന് സ്‌കോട്ട്‌ലന്‍ഡിലെ മില്‍നാഥോര്‍ട്ടില്‍ നിന്നുള്ള പിതാവ് പീറ്റ് പറഞ്ഞു. 18 വര്‍ഷം പ്രായമുള്ള വിസ്‌കിയുടെ 18 കുപ്പി മകന്റെ 18 ആം ജന്മദിനം വരെ താന്‍ എല്ലാ വര്‍ഷവും ഒരെണ്ണം വാങ്ങിയാല്‍ അത് രസകരമാകുമെന്ന് കരുതി, അങ്ങനെ അത്തരത്തിലുള്ള ഒരു കൗതുകത്തില്‍ തുടങ്ങിയതാണ് ഇതെന്ന് പീറ്റ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് മുതല്‍ 10 വര്‍ഷത്തിനിടയില്‍ ക്കാലന്‍ വിസ്‌കിയുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നതാണ് ഈ അപൂര്‍വശേഖരത്തിനു ഉയര്‍ന്ന വില കിട്ടാന്‍ കാരണമായതെന്നു വിസ്‌കി ബ്രോക്കറായ മാര്‍ക് ലിറ്റലര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button