
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പ്രകടനത്തിന് നേരെ ബോംബേറ്.
ചൊവ്വാഴ്ച്ച വൈകുന്നേരം ആണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ബോംബേറില്‍ പ്രകടനത്തില്‍ പങ്കെടുത്ത പടിക്കച്ചാല്‍ റാസിഖെന്നയാള്‍ക്ക് പരുക്കേറ്റു. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. സഹോദരിമാർക്കൊപ്പം കാറിൽ കൂത്തുപറമ്പിൽ നിന്നും കണ്ണവത്തെ വീട്ടിലേക്ക് പോവുകയായിരുന്നു സലാഹുദീൻ. ചുണ്ടയിൽ വെച്ച് ഇവരുടെ കാറിന് പിന്നിൽ ഒരു ബൈക്ക് ഇടിക്കുകയും ബൈക്ക് യാത്രക്കാരായ രണ്ട് പേർ റോഡിലേക്ക് വീഴുകയും ചെയ്തു. ഇതേതുടർന്ന് കാർ നിർത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഈ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ് റോഡിൽ വീണ സലാഹുദ്ദീനെ റോഡിനരികിലേക്ക് വലിച്ചിട്ട ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
Post Your Comments