ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ശബ്ദവും ഇപ്പോൾ ലോകം കൂടുതൽ ശ്രദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡിനെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതില്‍ സമാനതകളില്ലാത്ത രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. മാധ്യമങ്ങള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. കുറവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചുവെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയിലൂടെ ഈ കാലഘട്ടത്തിൽ, ചില സമയങ്ങളിൽ മാധ്യമങ്ങളെയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ എല്ലാവരും വിമർശനങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്, ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.പുസ്തകം വായിച്ച് അറിവുകള്‍ നേടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഗൂഗിള്‍ ഗുരുവിന്റെ കാലത്തും പുസ്തകം വായിച്ച് ഗൗരവമായ അറിവുകള്‍ നേടുന്ന ശീലം മാറിപ്പോകരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments