ദുബായ്: മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായായി പരാതി. ഈ മാസം അഞ്ച് മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുൽ സലാമി(32)നെയാണ് കാണാതായത്. ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. ഒാർമക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പത്ത് ദിവസം മുൻപ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.
Read also: സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു
അടുത്തിടെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ലഭിച്ചെങ്കിലും അവധി നൽകിയതിനെ തുടർന്ന് ഖിസൈസിലെ താമസ സ്ഥലത്തായിരുന്നു. ഇവിടെ നിന്ന് ഈ മാസം അഞ്ചിന് സൂപ്പർ മാർക്കറ്റിലെത്തുകയും ഉച്ചയ്ക്ക് അവിടെ നിന്ന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് കാണാതായെന്നാണ് പരാതി. ഫൈസലിനെ കണ്ടുകിട്ടുന്നവർ 0561133143 എന്ന നമ്പരിൽ അറിയിക്കണം.
Post Your Comments