കണ്ണൂർ : കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകനെ വാഹനം ഇടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നു, പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ ആണ് വെട്ടേറ്റുമരിച്ചത് . കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ പിറകില്‍ ബൈക്കില്‍ വന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു .
തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീനെ രണ്ടംഗ സംഘം വെട്ടുകയായിരുന്നു. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ വെച്ചാണ് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനും തലയ്ക്കും ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ശ്യാമപ്രസാദ് വധ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഇന്ന് വെട്ടേറ്റത്.ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല .
സംസ്ഥാനത്ത് എസ്ഡിപിഐ പ്രവർത്തകനെ വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തി
ഒരു വർഷത്തോളം ഒളിവിലായിരുന്ന സലാഹുദ്ദീൻ പിന്നീട് മട്ടന്നൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളും ഇയാളുടെ സഹോദരൻ നിസാമുദ്ദീനുമാണ് കൊലപാതക്കേസിൽ മുഖ്യ ആസൂത്രകരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കണ്ണവത്തെത്തി.
Post Your Comments